നീ,
എന്‍റെ ജനനത്തിന്‍ നാഥന്‍.
ഞാന്‍,
നിന്‍ ഡയറിതാളുകളില്‍
സ്വപ്‌നങ്ങള്‍ രചിച്ചവന്‍.
ഇരുളിനെ ഭയന്ന നിന്‍റെ കരവലയങ്ങളില്‍
എനിക്ക് സുരക്ഷിത രാത്രികള്‍.
എന്‍ വഴിത്താരകള്‍ കാട് കയറിയപ്പോള്‍,
ദൈവത്തെ തേടിയ കമ്മ്യൂണിസ്റ്റ് ആയി നീ.
നിന്‍റെ സ്വപ്ന ചിത്രങ്ങളില്‍ ചവിട്ടാന്‍
എനിക്കും ഉണ്ടായി ആദര്‍ശലഹരികള്‍.
നിന്‍റെ നഷ്ട കണക്കുകള്‍ കേള്‍ക്കുവാന്‍,
പൊള്ളയാം മമഹൃദയവാതില്‍
തുറക്കില്ല തന്നെ ഞാന്‍.
ഒരു നിശ്വാസത്തിനും അകലെ
നിന്‍ സ്വപ്നങ്ങളിന്നും സ്പന്തിക്കവേ,
നിന്‍റെ മരണം വിഭാവിക്കുന്നത്
എന്‍റെ മറ്റൊരു വികൃതി.
ഇനിയും കാത്തിരിക്കൂ,
എന്‍റെ വിജയങ്ങളില്‍ ഊറ്റം കൊള്ളുവാന്‍ മാത്രം.
നിന്‍റെ ഹൃദയരക്തം പോലും
ഇന്നെനിക്ക് തൂലിക തുമ്പിലെ മക്ഷിയാണ്.
ക്ഷമിക്കണം,
ഞാന്‍ ചെയ്യുന്നത് എന്തെന്ന്
തീര്‍ച്ചയായും ഞാനറിയുന്നു..
എന്‍റെ ജനനത്തിന്‍ നാഥന്‍.
ഞാന്‍,
നിന്‍ ഡയറിതാളുകളില്‍
സ്വപ്‌നങ്ങള്‍ രചിച്ചവന്‍.
ഇരുളിനെ ഭയന്ന നിന്‍റെ കരവലയങ്ങളില്‍
എനിക്ക് സുരക്ഷിത രാത്രികള്‍.
എന്‍ വഴിത്താരകള്‍ കാട് കയറിയപ്പോള്‍,
ദൈവത്തെ തേടിയ കമ്മ്യൂണിസ്റ്റ് ആയി നീ.
നിന്‍റെ സ്വപ്ന ചിത്രങ്ങളില്‍ ചവിട്ടാന്‍
എനിക്കും ഉണ്ടായി ആദര്‍ശലഹരികള്‍.
നിന്‍റെ നഷ്ട കണക്കുകള്‍ കേള്‍ക്കുവാന്‍,
പൊള്ളയാം മമഹൃദയവാതില്‍
തുറക്കില്ല തന്നെ ഞാന്‍.
ഒരു നിശ്വാസത്തിനും അകലെ
നിന്‍ സ്വപ്നങ്ങളിന്നും സ്പന്തിക്കവേ,
നിന്‍റെ മരണം വിഭാവിക്കുന്നത്
എന്‍റെ മറ്റൊരു വികൃതി.
ഇനിയും കാത്തിരിക്കൂ,
എന്‍റെ വിജയങ്ങളില്‍ ഊറ്റം കൊള്ളുവാന്‍ മാത്രം.
നിന്‍റെ ഹൃദയരക്തം പോലും
ഇന്നെനിക്ക് തൂലിക തുമ്പിലെ മക്ഷിയാണ്.
ക്ഷമിക്കണം,
ഞാന്‍ ചെയ്യുന്നത് എന്തെന്ന്
തീര്‍ച്ചയായും ഞാനറിയുന്നു..
No comments:
Post a Comment