അരുത്, നോക്കരുതെന്നെ
പ്രതീക്ഷയിറ്റുമാ അരുമനയനങ്ങളാല്‍.
സനാഥത്വത്തിന്‍ വിലങ്ങുകള്‍
ഞാനണിയിക്കില്ലോരിക്കലുമാകൈകളില്‍.
നിന്‍ ഹൃത്തില്‍നിന്നൊരു കവിത ചുരണ്ടുന്ന
വെറുമൊരു നവയുഗ വേടനാകുന്നു ഞാന്‍.
ഇനി വരൂ,
എന്നോടൊത്തോരഴുകിയ തെരുവിലേയ്-
ക്കേകാം അരയിലൊളിപ്പിച്ച കളിപ്പാട്ടം.
ഒടുവില്‍ ഞാനേകാമൊരു ഗാന്ധിച്ചിത്രവു-
മതുതാനതുതാന്‍ ഇനി നിന്‍ ദൈവവും.
ഉടമകളെത്തുമിനിയെന്നും നിന്‍ വാതിലില്‍
വാഴുക കുഞ്ഞേ, ഇത്തെരുവിലെ രാജ്ഞ്ഞിയായ്.
ഇതുമതിയിതുമതി,
ഇനിയീയച്ഛനെന്തേകുവാന്‍
ഇതുമൊരു വൃത്തിയാണ്,
ജീവിച്ചു പിഴയ്ക്കുക.
ഈ മദ്യക്കുപ്പിതന്‍ അടിത്തട്ടിലുണ്ട്,
അഴുകിയ നിന്‍ സ്വപ്ന-ലഷ്യകാല്‍ച്ചിത്രങ്ങള്‍
ചിറകറ്റുവീണൊരു പക്ഷിതന്‍ രക്തവും.
പ്രതീക്ഷയിറ്റുമാ അരുമനയനങ്ങളാല്‍.
സനാഥത്വത്തിന്‍ വിലങ്ങുകള്‍
ഞാനണിയിക്കില്ലോരിക്കലുമാകൈകളില്‍.
നിന്‍ ഹൃത്തില്‍നിന്നൊരു കവിത ചുരണ്ടുന്ന
വെറുമൊരു നവയുഗ വേടനാകുന്നു ഞാന്‍.
ഇനി വരൂ,
എന്നോടൊത്തോരഴുകിയ തെരുവിലേയ്-
ക്കേകാം അരയിലൊളിപ്പിച്ച കളിപ്പാട്ടം.
ഒടുവില്‍ ഞാനേകാമൊരു ഗാന്ധിച്ചിത്രവു-
മതുതാനതുതാന്‍ ഇനി നിന്‍ ദൈവവും.
ഉടമകളെത്തുമിനിയെന്നും നിന്‍ വാതിലില്‍
വാഴുക കുഞ്ഞേ, ഇത്തെരുവിലെ രാജ്ഞ്ഞിയായ്.
ഇതുമതിയിതുമതി,
ഇനിയീയച്ഛനെന്തേകുവാന്‍
ഇതുമൊരു വൃത്തിയാണ്,
ജീവിച്ചു പിഴയ്ക്കുക.
ഈ മദ്യക്കുപ്പിതന്‍ അടിത്തട്ടിലുണ്ട്,
അഴുകിയ നിന്‍ സ്വപ്ന-ലഷ്യകാല്‍ച്ചിത്രങ്ങള്‍
ചിറകറ്റുവീണൊരു പക്ഷിതന്‍ രക്തവും.
No comments:
Post a Comment